Friday, November 24, 2006

അനുസ്മരണികം

സഹമെംബര്‍മാരാകുവാന്‍ sudheerviyyur@gmail.com.

'മഞ്ഞ്‌' -എം.ടി.


എം.ടിയുടെ ആദ്യകാലനോവലുകളിലൊന്നായ്‌ 'മഞ്ഞ്‌' മനസ്സിലേക്ക്‌ പെയ്തിറങ്ങുന്ന ഒരു അനുഭവമാണ്‌ അനുവാചകരില്‍ ഉണ്ടാക്കുന്നത്‌`..



കാത്തിരിക്കുകയാണ്‌..;

മഞ്ഞിന്‍പാളികളടരുകളായി വീഴുന്ന നൈനിറ്റാളിലെ ഓരോ സീസണുകളിലും എത്തുന്ന തീര്‍ത്ഥാടകരെ, കുന്നിന്മുകളിലെ ദേവി.

കുപ്പായത്തിലെ തോലുറയില്‍, നെഞ്ഞോടുചേര്‍ത്ത്‌ സൂക്ഷിച്ചുവച്ച ഫോട്ടോയിലു ള്ള തന്റെ അച്ഛനായ 'ഗോരാസാബ്‌' നെ, സീസണുകളില്‍വന്നെത്തുന്നവെള്ളക്കാരിലെല്ലാം തിരയുന്ന തോണിക്കാരന്‍ പയ്യന്‍,ബുദ്ദു...

മരണത്തെ കാത്തുകഴിയുന്ന സര്‍ദാര്‍ജി..,.

പിന്നെ, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌`, ഒരു പ്രഭാതത്തില്‍ കണ്ടുമുട്ടി, ജീവിതത്തില്‍ എന്നെന്നും സൂക്ഷിക്കാവുന്ന ഒരു നിമിഷം സമ്മാനിച്ച്‌ -('പോള്‍ അന്‍ കാ'യുടെ സംഗീതം അലയടിക്കുന്ന മുറിയില്‍..,മനസ്സ്‌ മഞ്ഞിറങ്ങുന്ന മറ്റൊരു താഴ്‌വര...അകലത്ത്‌ ആരോ കാറ്റില്‍ പറത്തിയ വെള്ളത്തൂവാലപോലെ ഒരു മേഘക്കീറ്‌ പാറിപ്പോകുന്നു..)- പൊയ്‌പോയ സുധീര്‍കുമാര്‍മിശ്രയെ; വിമല.....

കാലം തളം കെട്ടിനില്‍ക്കുന്ന തടാകത്തെ നോക്കി നില്‍ക്കുന്ന തീര്‍ത്ഥാടകരേ, ഒന്‍പതുവര്‍ഷങ്ങള്‍ക്കിടക്ക്‌ ഇവിടെ എന്തെല്ലാം മാറി..!-
ഇരുണ്ട മുടിച്ചുരുകള്‍ക്കിടക്ക്‌നരച്ച രേഖകള്‍ ഉറങ്ങിക്കിടക്കുന്നുഭൂമിയുടെ കിരീടത്തില്‍ ചവിട്ടിയ ജയഭേരിയോടെ നിങ്ങള്‍ ഇരുന്ന പാറക്കെടിന്റെ പേര്‍കൂടിമാറിപ്പോയി.
ഇപ്പോള്‍, നരകയറിയ മുടിയില്‍, വാസ്‌ലിന്‍ പുരട്ടി കറുത്തുപോയ ചുണ്ടില്‍,കരിനിഴലുകള്‍ വീണ കണ്ണുകളുടെ താഴ്‌വരയില്‍, എഴുതിവച്ചിട്ടുണ്ടോ?- 'ഇതാ മലകളുടെ കുഴിമാടത്തില്‍ വര്‍ഷങ്ങളുടെ ഒരു തടവുകാരി!..

'-'മരണമെന്ന കോമാളിയുടെ' ആഗമനം കാത്തിരുന്ന സര്‍ദാര്‍ജി യാത്രപറഞ്ഞ്‌ പടിയിറങ്ങിപ്പോയി..,

ദൂരെ,തോണിയിലിരുന്ന്‌ ബുദ്ദു വിളിച്ചുപറഞ്ഞു-" സീസണ്‍ കഴിഞ്ഞു..വന്നില്ല. അടുത്തകൊല്ലം നോക്കാം. അല്ലെ, മേംസാബ്‌!?..............................